News

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാര്‍പാപ്പ
 

 

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാന്‍ പോകാത്തവര്‍ നരകത്തില്‍ പോകുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രായംചെന്ന മാതാവിനെ കാണാന്‍ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാര്‍ന്നുതിന്നുന്നതാണ് ഈ പാപം. 

പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കില്‍ നരകം ഉറപ്പ്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇരുപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മുതിര്‍ന്നവരോടു നാം നന്നായി പെരുമാറിയില്ലെങ്കില്‍ വാര്‍ധക്യത്തില്‍ നമുക്കും നല്ല പരിചരണം ലഭിക്കില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്കാ ബിഷപ്പുമാര്‍ കഴിഞ്ഞയാഴ്ച സമാനമായ ഒരു അഭ്യര്‍ഥന നടത്തിയിരുന്നു. ക്ഷീണിതരും മരണാസന്നരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമെന്നു കരുതുന്ന സ്ഥാനാര്‍ഥികള്‍ക്കേ വോട്ടു നല്‍കാവൂ എന്നു ബിഷപ്പുമാര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

Posted on : 22-March-2015