News

ഫാ. വർഗീസ് വാവോലിക്ക് യാത്രയയപ്പ് നൽകി...

fr-varghese

കഴിഞ്ഞ പത്തു വർഷത്തിലേറെയായി കാൻബറയിൽ സിറോ മലബാർ കാതോലിക്കാ സമൂഹത്തിനു ആത്മീയ നേതൃത്വം നൽകിയിരുന്ന ഫാ.വർഗീസ് വാവോലിക്കു യാത്രയയപ്പ് നൽകി. ബ്രിസ്‌ബേൻ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഇടവക വികാരിയായാണ് പുതിയ നിയമനം. സിറോ മലബാർ സമൂഹത്തിന്റെ അസിസ്റ്റന്റ് ചാപ്ലയിൻ, ചാപ്ലയിൻ, തുടർന്നു സെന്റ് അൽഫോൻസാ ഇടവക വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

പാലക്കാട് രൂപതയിൽ വൈദികനായി പ്രവർത്തിച്ചു വരവെ 2005 നവംബർ 5 നാണു ഫാ. വർഗീസ് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ എത്തുന്നത്. കാൻബറ - ഗോൾബോൺ രൂപതയിലെ വിവിധ ഇടവകകളിലും കത്തീഡ്രൽ ദേവാലയത്തിലും വികാരിയായി പ്രവർത്തിച്ചു. ഇതിനൊപ്പം തന്നെ സിറോ മലബാർ സമൂഹത്തിനും സേവനം ചെയ്തു. ഓസ്‌ട്രേലിയയിൽ സിറോ മലബാർ രൂപത പ്രവവർത്തനം ആരംഭിച്ചത് മുതൽ രൂപതയുടെ മതബോധന വിഭാഗം ഡിറക്ടറും ആയി പ്രവർത്തിച്ചു വരികയാണ്.

ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാല സഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവ ഓസ്‌ട്രേലിയയിൽ തുടക്കമിടുന്നതിനു നേതൃത്വം നൽകി. മലയാളി സമൂഹത്തിനൊപ്പം തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർക്കും മറ്റു കമ്മ്യൂണിറ്റിക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സെന്റ് അൽഫോൻസാ ഇടവക, കാൻബറ മലയാളി അസോസിയേഷൻ, വിവിധ സംഘടനകൾ, വർഡ് കൂട്ടായ്‌മകൾ എന്നിവ ഫാ. വർഗീസിന് യാത്ര അയപ്പ് നൽകി.






 

Posted on : 28-June-2016