Skip to content

EPHPHATHA

ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട പ്രിയ സഹോദരി സഹോദരൻമാരേ….  സീറോ മലബാർ മെൽബൺ രൂപതയുടെ ഇവാഞ്ചലൈസേഷൻ ടീമിന്റെ ആഭിമുഖ്യത്തിൽ, ഈ മാസം മുതൽ (ആഗസ്റ്റ് ) എല്ലാ മാസത്തിലെയും രണ്ടാമത്തെ വെള്ളിയാഴ്ച രാത്രി 9.00 മണി മുതൽ 10.00 മണി വരെ ദിവ്യകാരുണ്യ ആരാധനയും, മിഷൻ അനുഭവ, ദൈവ വചനപ്രഘോഷണവും Online ആയി നടത്താൻ തീരുമാനിച്ച വിവരം  സ്നേഹത്തോടെ അറിയിക്കുന്നു.നമ്മുടെ ഈ രൂപതയെയും, സുവിശേഷവത്ക്കരണത്തിനായി ദൈവം അനുഗ്രഹിച്ച് നല്കിയിട്ടുള്ള ഈ ദേശത്തെയും ദിവ്യകാരുണ്യനാഥന് സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം. സുവിശേഷ വൽക്കരണത്തിനുള്ള അഭിഷേകത്താൽ നിറയാം.  “എഫാത്താ“ (തുറക്കപ്പെടട്ടെ ) എന്ന ഈ ശുശ്രൂഷയുടെ ഉത്ഘാടന ദിവസമായ ഓഗസ്റ്റ് 13 – രാത്രി 9.00 (AEST) മണിയുടെ വചനപ്രഘോഷണം നടത്തുന്നത് , അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവാണ്.  ദിവ്യകാരുണ്യ ആരാധന നയിക്കുന്നത് – സെന്റ് അൽഫോൻസാ, കത്തിഡ്രൽ മെൽബൺ, ഇടവക വികാരി ബഹു. വർഗ്ഗീസ് വാവോലിൽ അച്ഛന്റെ നേതൃത്വത്തിൽ ആണ്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സുവിശേഷത്തിന്റെ സമാധാനവും ആനന്ദവും അനുഭവിക്കാനും യഥാർത്ഥ പ്രത്യാശയിൽ നിറയാനും നമുക്ക് ദിവ്യകാരുണ്യ സന്നിധിയിൽ അണയാം. എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിച്ച് ഈ ദിവ്യ മണിക്കൂറിനായി സമയം കണ്ടെത്തണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയോടെ.

Evangelisation Ministry,               Syro Malabar Eparchy of St Thomas, the Apostle, Melbourne